കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരണമോ എന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തീരുമാനമെടുക്കും. കേന്ദ്ര ആരോഗ്യസെക്രട്ടറിയും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് നടക്കാനിരിക്കെ പ്രചാരണ രംഗം ചൂടുപിടിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് യു.പിയിലെ ക്രെയാനയില് വീടുകയറി പ്രചാരണം നടത്തും. ഷാമിലിലും ഭാഗ്പത്തിലും പാര്‍ട്ടി പ്രവര്‍ത്തകരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ നേതാക്കളുടെ കൂടുമാറ്റവും തുടരുകയാണ്. ഗോവയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖറുടെ മകന് ഉത്പല്‍ പരീഖര്‍ അടക്കം ആറ് നേതാക്കള്‍ ബി.ജെ.പി വിട്ടു. ഇവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.