കൊവിഡ് മുക്തരായവര്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീന് സ്വീകരിക്കാന്‍ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ കരുതല്‍ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.
ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേര്‍ക്കാണ് കൊവിഡ് വാക്സീന് നല്‍കിയത്.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കില്‍ ഇന്ന് നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,37,704 പേര്‍ക്കാണ്. 488 പേര് കൊവിഡ് ബാധിച്ചു മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. ഇന്ന് 17.22 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
ഇതുവരെ 10050 പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വന്നു പോയവര്‍ക്ക് വീണ്ടും രോഗം ബാധിക്കുന്നുവെന്നാണ് ടാസ്ക്ഫോഴ്സിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.