ലോകത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യം നിലവില്‍ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകള്‍ കുറവാണ്. കൊവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാപിഡ് റെസ്പോണ്‍സ് ടീം യോഗം ചേരും. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ ശ്രമമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളുടെ ജീവനോ ജീവനോപാധിയേയോ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതാണ് നിലപാട്. മറിച്ചുള്ള പ്രചരണങ്ങള്‍ നടക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബഫര്‍സോണായി നിശ്ചയിച്ച പ്രദേശങ്ങള്‍ ജനവാസ കേന്ദ്രങ്ങളാണെന്ന് സുപ്രിംകോടതിയെ അറിയിക്കും. ഭൂപടങ്ങളും കണക്കുകളും സമര്‍പ്പിക്കും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ബഫര്‍ സോണ്‍ വരുന്നത്. ജയറാം രമേശായിരുന്നു അന്ന് പരിസ്ഥിതി മന്ത്രി. കടുത്ത നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലയെ പൂര്‍ണമായി ഒഴിവാക്കി കേരളം നല്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ തീരുമാനം വരുന്നതിന് മുന്‍പാണ് സുപ്രീം കോടതി വിധി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ ഡ്രോണ്‍, അല്ലെങ്കില്‍ ഉപഗ്രഹം വഴി സര്‍വേ നടത്താമെന്ന് പറഞ്ഞിരുന്നുവെന്ന് കോടതി ഉത്തരവ് ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധി പഠിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ വൈകിയില്ല. സുപ്രീം കോടതി വിധി വന്നത് ജൂണ്‍ 3 നാണ്. ജൂണ്‍ 8 ന് മന്ത്രി യോഗം വിളിച്ചു. സുപ്രീം കോടതിയെ സമീപിക്കാനും ജനവാസ മേഖലയെ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂണ്‍ 14 ന് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേരള താത്പര്യം സംരക്ഷിക്കുന്നതിന് പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ ജൂണ്‍ 24 ന് എജിക്ക് കത്ത് നല്കി. കേന്ദ്രസര്‍ക്കാരിന് ജൂണ്‍ 25 ന് ഇതേ ആവശ്യങ്ങളുന്നയിച്ച് കത്തയച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോണില്‍ ഫീല്‍ഡ് സര്‍വേ നടത്തിയ ശേഷമേ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ല. വ്യാജപ്രചാരണം നടക്കുന്നുണ്ട്.കാലതാമസം വരുത്തിയെന്നത് വ്യാജ പ്രചാരണമാണ്. ബഫര്‍ സോണില്‍ ശരിയായതും ആധികാരികമായതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണം. മലയോര ജനത ആശങ്കയിലാണ്. തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.