അനിശ്ചിതത്വത്തിന് ഒടുവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ അമല്‍ മുഹമ്മദ് അലിയ്ക്ക് തന്നെ നല്കാന് തീരുമാനം. ഇന്ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് ലേലം പിടിച്ച അമലിന് ഥാര്‍ നല്കാന് ധാരണയായത്. 15,10,00 രൂപയ്ക്കാണ് അമല്‍ ലേലം പിടിച്ചത്. എന്നാല്‍ ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപ നല്‍കേണ്ടി വരും.
നടപടി പൂര്‍ത്തിയാക്കാന്‍ ദേവസ്വം കമ്മിഷണറുടെ അനുമതി തേടും. ലേലത്തുക കുറഞ്ഞതും ഒരാള്‍ മാത്രം ലേലത്തില്‍ പങ്കെടുത്തതുമാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. 25 ലക്ഷം വരെ ലേലം വിളി പോകുമെന്നു പ്രതീക്ഷിച്ചിരുന്നതായി അമലിന്റെ പ്രതിനിധി പറഞ്ഞതാണ് ദേവസ്വത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്.