പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ, ഓര്‍ത്തഡോക്സ് പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശകളെ യാക്കോബായ വിഭാഗം അനുകൂലിക്കുമ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന നിലപാടിലാണ്.
കമ്മിഷന് നിര്‍ദേശം നിയമസഭയില്‍ ഓര്‍ഡിനന്‍സ് ആയി പാസാക്കണമെന്ന് യാക്കോബായ സഭ പ്രമയേത്തില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാര്‍ശകള്‍ സഭാതര്‍ക്കം പരിഹരിക്കാന്‍ ഉപകരിക്കും. വിവിധ പള്ളികളില്‍ നിന്നുള്ള പ്രമേയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചുകൊടുക്കും.
അതേസമയം കെ ടി തോമസിന്റെ ശുപാര്‍ശകള്‍ക്കെതിരെ ഓര്‍ത്തഡോക്സ് സഭയും ഇന്ന് പ്രമേയം അവതരിപ്പിക്കും. കെ ടി തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്ന വിമര്‍ശനമുണ്ട്. കോടതി വിധികളെല്ലാം ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. പ്രമേയങ്ങള്‍ കത്തുകളുടെയും ഇമെയിലുകളുടെയും രൂപത്തില്‍ മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കും.