രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. ഈ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാം. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ചിഹ്നത്തില്‍ തര്‍ക്കം ഉടലെടുത്തതോടെ ജോസ് കെ. മണിക്ക് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു. ടേബിള്‍ ഫാന്‍ ഇനി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് അനുവദിക്കും.