ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹാമന്ത്രം മനുഷ്യരാശിക്ക് പകര്‍ന്ന ശ്രീനാരായണ ഗുരുവിന്റെ 94-ാമത് സമാധിദിനം ഇന്ന്. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലെ ചടങ്ങുകള്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി രാജ്യാന്തര കണ്‍വെന്‍ഷനും നടക്കും. ശിവഗിരിലും പ്രത്യേക പ്രാര്‍ഥന നടക്കും.