കേരളത്തെ പുരോഗമനപരമായി വഴി തിരിച്ച് വിട്ടയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ സര്‍ക്കാരിന്റേതായി ഒരു ഗുരു പ്രതിമയുണ്ടായിരുന്നില്ലെന്നും ഈ പോരായ്മ മാറ്റാനാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ അനാശ്ചാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തലസ്ഥാന നഗരിയില്‍ ഗുരുവിന്റെ സമാധി ദിനത്തില്‍ തന്നെ പ്രതിമ അനാശ്ചാദനം ചെയ്യാന്‍ കഴിഞ്ഞത് നാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യണം. ഗുരുവിന്റെ ശദാബ്ദി സ്മാരകമായാണ് ഗുരു പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ജ്ഞാന തപസിയുടെ പ്രശാന്ത ഭാവത്തിലുള്ള പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത്.
കേരള സര്‍ക്കാറിന്റേതായി ഉയര്‍ന്നു വന്നിട്ടുള്ള ഈ പ്രതിമ ഗുരു സ്മരണയോടുള്ള കൃതജ്ഞതയാണ്. ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ തന്നെയാണ്. ഈ സന്ദേശങ്ങള്‍ ജീവിതത്തിന് പകര്‍ത്തുകയാണ് ഗുരുവിനുള്ള ഏറ്റവും വലിയ ആദരാജ്ഞലിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് അനാശ്ചാദനം ചെയ്തു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 8 അടി ഉയരമുള്ള പ്രതിമ 10 അടി ഉയരത്തിലുള്ള മാര്‍ബിള്‍ പീഢത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉണ്ണി കനായിയാണ് പ്രതിമയുടെ ശില്പി.