കാര്‍ഷിക നിയമത്തിനെതിരെ കഴിഞ്ഞ ആറ് മാസത്തോളമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ നടന്നു കൊണ്ടിരിക്കുന്ന സമരം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഞങ്ങളുടെ രോഗികളെ പരിശോധിക്കേണ്ട, ഞങ്ങളോട് സംസാരിക്കൂ, ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കൂവെന്ന് കര്‍ഷകര്‍.
കര്‍ഷക പ്രതിഷേധത്തില്‍ നിരവധി ആളുകള്‍ രക്തസാക്ഷികളായി. നിരവധി പേര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്. രാജ്യത്തെ കര്‍ഷകരുടെ ക്ഷേമം സര്‍ക്കാരിന് പ്രധാനമാണെങ്കില്‍ അവരോട് സംസാരിക്കാന്‍ തയ്യാറാവണം. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. സംയുക്ത കിസാന്‍ സംഘടന ആവശ്യപ്പെട്ടു.
ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കാനെത്തിയത്. പലതവണ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ പ്രശ്ന പിഹാരം ഉണ്ടായില്ല.