തിരുവനന്തപുരം: മൂന്ന് ദിവസത്തിനു ശേഷം തിരികെ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി റദ്ദാക്കി. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ലോക മാതൃഭാഷ ദിനം മലയാണ്മയുടെ ഉദ്ഘാടനമാണ് അവസാന നിമിഷം റദ്ദാക്കിയത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്തും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്.
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മുഖ്യമന്ത്രി നേരെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രി ക്രാഫ്റ്റ് വില്ലേജിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന കണക്ക് കൂട്ടലില്‍ പ്രധാന ജങ്ഷനുകളില്‍ ഉള്‍പ്പടെ കൂടുതല്‍ പൊലീസുകാരെ രാവിലെ മുതല്‍ വിന്യസിച്ചിരുന്നു.
ഇനി പുതിയ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന് 3.30ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇതിനായി ക്ലിഫ് ഹൗസില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള അയ്യന്‍ങ്കാളി ഹാളിലേക്ക് അദ്ദേഹം എത്തും.
റേഷന്‍ കാര്‍ഡുടമകളേയും അംഗങ്ങളേയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ദൗത്യം നൂറുശതമാനം പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കും. മന്ത്രി ജി.ആര്.അനില്‍ അദ്ധ്യക്ഷനാകും.റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്റെ വെബ് പോര്‍ട്ടല്‍ മന്ത്രി ആന്റണി രാജു സ്വിച്ച്ഓണ്‍ ചെയ്യും.