മൂവാറ്റുപുഴ: വിദ്യാഭ്യാസ മേഖലയോടും അധ്യാപകരോടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് പുലര്‍ത്തുന്നതെന്ന് മുന്‍ എം എല്‍ എ ജോസഫ് വാഴക്കന് പറഞ്ഞു. വീണ്ടെടുക്കാം നവകേരളത്തിന്റ പൊതു വിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ കെ എസ് റ്റി യു (കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ) സംസ്ഥാന കമ്മിറ്റി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് മൂവാറ്റുപുഴയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ടെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളുടെ പൂര്ത്തികരണമല്ലാതെ മറ്റൊന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും സ്വാഗത സംഘം ചെയര്‍മാനുമായ കെ എം അബ്ദുള്‍ മജിദ് അദ്ധ്യക്ഷത വഹിച്ചു.
കെ എസ് റ്റി യു സംസ്ഥാന പ്രസിഡന്റ് അബ്ദുള്ള വാവൂര് ക്യാപ്റ്റ്നും, ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം പടുകുണ്ടില്‍ വൈസ് ക്യാപ്റ്റനും, ബഷീര്‍ ചെറിയാണ്ടി, പി . കെ അസീസ് ,യൂസഫ് ചേലേപ്പിള്ളി എന്നിവര്‍ അംഗങ്ങളായും നടത്തുന്ന ജാഥയുടെ എര്‍ണാകുളം ജില്ലാതല സ്വികരണം പെഴയ്ക്കാപ്പിള്ളിയിലാണ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍,ജനറല്‍ സെക്രട്ടറി എം എം സീതി, മണ്ഡലം ഭാരവാഹികളായ എം പി ഇബ്രാഹിം, വി എ ഇബ്രാഹിം, ഡിവിഷന് മുസ്ലിം ലീഗ് പ്രസിഡന്റ് വി ഇ നാസര്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് അലിയാര് മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് കെ പി മുഹമ്മദ്,കെ എസ് റ്റി യു സംസ്ഥാന സെക്രട്ടറി എം.എ സെയ്ദ് മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ഫാറൂഖ് മടത്തോടത്ത്, ജില്ലാ ഭാരവാഹികളായ പി എ റഹീം, മുഹമ്മദ് കുട്ടി, ഡോ:വിനോവിന്‍, കര്‍ഷക സംഘം ഡിവിഷന് പ്രസിഡന്റ് അലിമേപ്പാട്ട്, സ്വാഗത സംഘം രക്ഷാധികാരി കെ കെ ഇബ്രാഹിം ഹാജി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഒ എം സുബൈര്‍, ഡിവിഷന് പ്രസിഡന്റ് ശബാബ് വലിയപറമ്പില്‍,കെ എച്ച് എസ് റ്റി യു സംസ്ഥാന ട്രഷറര്‍ ഡോക്ടര്‍ എസ് സന്തോഷ് കുമാര്‍, പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫി ,അലി പായിപ്ര,കെ എസ് സുലൈമാന്‍, ബൈജു പായിപ്ര ,കെ എം ഷെക്കീര്‍, സൈഫുദ്ധീന്‍ തെക്കേക്കര, നിസാം തെക്കേക്കര, കെ കെ ബഷീര്‍, തസ്ബീര്‍ കൊല്ലംകുടി, ,ഷിഹാബ് എം എം, തുടങ്ങിയവര്‍ പങ്കെടുത്തു