കോവിഡ് വാക്സിന് നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം. ടെര്‍മിനല്‍ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. 10 ഫയര്‍ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തും. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
ഓക്സോഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. കോവിഡ് വാക്സിന് നിര്‍മിക്കുന്ന കെട്ടിടത്തില്‍ അല്ല തീപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇത് വാക്സിന് നിര്‍മിക്കുന്ന കെട്ടിടത്തിന് സമീപമാണ്.