പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക.
അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും. ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2 ന് നടക്കും.