ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് വി ഡി സതീശന് പറഞ്ഞു. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് പറഞ്ഞ സതീശന്, യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്ന് പ്രതികരിച്ചു.
ഹിമാചലിലും ഗുജറാത്തിലും താര പ്രചാരകരില്‍ ശശി തരൂര്‍ നേരത്തെ തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കിയത് അല്ലെന്ന് സതീശന് പറഞ്ഞു. തരൂര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസില്‍ അങ്ങനെ ആരെയും ഒഴിവാക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശശി തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്ക ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നോ കമന്‍സ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂരെന്നും അദ്ദേഹത്തിന് ഒരു വിലക്കുമില്ലെന്നും കെ മുരളീധരന് എംപിയും പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും എല്ലാ കോണ്‍ഗ്രസുക്കാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരന് അറിയിച്ചു.
അതേസമയം, ശശി തരൂരിന്റെ പരിപാടികളില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നതില്‍ സംഘാടകര്‍ക്ക് തീരുമാനിക്കാമെന്ന നിലപാടാണ് എഐസിസി സ്വീകരിച്ചത്. പരിപാടികള്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും നേതൃത്വം പറഞ്ഞു. പരിപാടികളെ കുറിച്ച് തരൂര്‍ അറിയിച്ചിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.