മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയിലെത്തി. നിലവില്‍ ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ 30 സെ മി വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയര്‍ത്തിയിട്ടുണ്ട്.
പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പമ്പ ത്രിവേണി കരകവിഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.