കണ്ണൂര്‍ സര്‍വകലാശാല വിവാദങ്ങള്‍ക്കിടെ പ്രിയ വര്‍ഗീസിനെതിരെ വീണ്ടും പരാതി. എഫ്.ഡി.പി പദ്ധതിയില്‍ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.ടി.എ ആണ് യു.ജി.സിയെ സമീപിച്ചത്. ഗവേഷണ കാലയളവിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.
അതേസമയം കണ്ണൂര്‍ വി.സിക്കെതിരെ ആരോപണമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും രംഗത്തെത്തി. ഗോപിനാഥ് രവീന്ദ്രന്റെ പ്രവര്‍ത്തനം വി.സിക്ക് യോജിക്കാത്തതാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. വി.സിയുടെ പ്രവര്‍ത്തനം പാര്‍ട്ടി കേഡറെപ്പോലെയെന്നും സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോര്‍മുഖം കടുപ്പിക്കുകയാണ് ഗവര്‍ണര്‍. നേരത്തെ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്കിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ സര്‍വകലാശാല വിവാദങ്ങള്‍ നിലനില്‍ക്കെ ഗവര്‍ണര്‍ക്കെതിരെ നീക്കവുമായി കേരള സര്‍വകലാശാലയും രംഗത്തെത്തി. വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് സംബന്ധിച്ച കാര്യം ഇന്ന് ചേരുന്ന സെനറ്റ് യോഗം ചര്‍ച്ച ചെയ്യും.