കുണ്ടറയിലെ പീഡന പരാതി ഒത്തുതീര്‍പ്പു കേസില്‍ എ.കെ ശശീന്ദ്രന് കുറ്റക്കാരനല്ലെന്ന് നിയമോപദേശം. ‘നല്ല നിലയില്‍ പരിഹരിക്കുക’ എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്ന് നിഘണ്ടു ഉദ്ധരിച്ച് ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ ശാസ്താംകോട്ട ഡിവൈ.എസ്.പിക്ക് നിയമോപദേശം നല്കി.
കേസില്‍ മന്ത്രി സ്വാധീനിക്കാനും ഒത്തു തീര്‍പ്പിനും ശ്രമിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. എന്നാല്‍, എ.കെ. ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചാല്‍ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കി.