കാക്കനാട് : കേന്ദ്ര ഗവണ്മെന്റ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് എറണാകുളം 42-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മുന്‍ എം എല്‍ എ സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ ബോബി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എം. മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എസ് കൃഷ്ണകുമാര്‍ സംഘടന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ടി എന്‍ മിനി സംഘടനാ പ്രമേയ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് മറുപടി നല്കി.
പുതിയ ഭാരവാഹികള്‍
നദീറ പി എ (പ്രസിഡന്റ്), ബിനു കെ കെ, അജയകുമാര്‍ കെ (വൈസ് പ്രസിഡന്റുമാര്‍),സി ആര് സോമന് (ജില്ല സെക്രട്ടറി) എംജി മോഹനന്, പി കെ മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാര്‍), വിഎസ് രാജേഷ് (ട്രഷറര്‍), ആനി ജെ സെനത്ത് (ജില്ലാ വനിത കണ്‍വീനര്‍)