അടിക്കടിയുള്ള ഇന്ധനവില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരികയാണ്. എന്താ കേരളം മിണ്ടാത്തത്. 17 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ കേന്ദ്രനികുതി. അതില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചു കൊടുക്കുന്നു. 14ഉം 15ഉം ധനകാര്യ കമ്മിഷന് സംസ്ഥാനങ്ങളുടെ സംസ്ഥാനങ്ങളുടെ നികുതി ഓഹരി വര്‍ധിപ്പിച്ചിരിക്കുന്നു. കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത് എന്ന് നിങ്ങള്‍ കൂട്ടിനോക്ക്. മനസ്സാക്ഷിയുണ്ട് എങ്കില്‍ പിണറായി വിജയന് പത്തു രൂപ നികുതി കുറയ്ക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റേറ്റിന് ഒരു ചെലവുമില്ല. പെട്രോളടിക്കാ, കാശുവാങ്ങാ, ഡീസലടിക്ക്വാ, കാശുവാങ്ങാ… അങ്ങനെ കാശുവാങ്ങി കാശുവാങ്ങി നാട്ടില്‍ അഴിമതി… അത് മുഴുവന്‍ കൊള്ളയടിക്കുകയാണ്. പത്ത് രൂപ കുറയ്ക്കണം പിണറായി സര്. എത്രയോ ബിജെപി സംസ്ഥാനങ്ങള്‍ കുറച്ചിട്ടുണ്ട്.. കെ. സുരേന്ദ്രന്.
സബ്സിഡി പാചകവാതകത്തിന്റെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സുരേന്ദ്രന് അവകാശപ്പെട്ടു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളിലാണ് വര്‍ധനയുണ്ടായിട്ടുള്ളത്. അതിലെല്ലാം സംസ്ഥാനങ്ങള്‍ക്ക് നികുതി ഓഹരി കൊടുക്കുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.