ബഫര്‍സോണ്‍ വിഷയത്തില്‍ തിരക്കിട്ട നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വനം, റവന്യൂ, തദ്ദേശവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്ന് സുപ്രീം കോടതിയെ അറിയിക്കും.
നിലവിലെ ഉപഗ്രഹ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കര്‍ഷകരും മലയോര നിവാസികളും രംഗത്തെത്തി. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം സമരം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എ.ജിയും സ്റ്റാന്റിങ് കൗസലുമായും ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടലും പരിഗണനയിലാണ്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഒരു ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്. നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ റവന്യൂ മന്ത്രിയും വനംമന്ത്രിയും തദ്ദേശ മന്ത്രിയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.