കൊച്ചി : വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി നാളികേരത്തിന്റെ മറവിൽ കോടികളുടെ പഞ്ചസാര കള്ളക്കടത്തിനു നീക്കം. നിരവധി തവണ പഞ്ചസാര കടത്ത് നടത്തിയതായാണ് സൂചന. ഇത്തരത്തിൽ രേഖകളില്‍ നാളികേരം എന്ന് രേഖപ്പെടുത്തി ഇത്തരത്തില്‍ പഞ്ചസാര കയറ്റിയ അഞ്ച് കണ്ടെയ്നറുകള്‍ കസ്റ്റംസ് സംഘം പിടിച്ചെടുത്തതായാണ് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.
ടെർമിനലിലെ ബന്ധപെട്ട ചില ഉദ്യോഗസ്ഥർ മാറി എത്തിയതോടെയാണ് നാളികേര രേഖകളുമായെത്തിയ പഞ്ചസാര കണ്ടെയ്നറുകൾ പിടിയിലായതെന്നാണ് സൂചന. സംഭവം ഉന്നത ഉദ്യോഗസ്ഥരിടപെട്ട് മറച്ചുവച്ചു..?. പഞ്ചസാര പിടികൂടിയ വിവരം കസ്റ്റംസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.
പൊതുവിപണിയില്‍ പഞ്ചസാര ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തേ ഒക്ടോബര്‍ 31 വരെയായിരുന്നു നിരോധനം. ബുധനാഴ്ച ഇത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ തുടരും എന്നും ഉത്തരവ് വന്നിരുന്നു. ലോകത്ത് ഏറ്റവും അധികം പഞ്ചസാര കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇതേ സമയത്താണ് വല്ലാര്‍പാടം വഴി സ്വകാര്യ ഏജന്‍സി പഞ്ചസാര കടത്തിന് ശ്രമം നടത്തിയത്. ഉത്തരേന്ത്യയില്‍നിന്ന് എത്തിച്ചതാണ് ഈ കണ്ടെയ്നറുകളെന്നാണ് കരുതുന്നത്. ഇതാദ്യമായല്ല വല്ലാര്‍പാടത്തുനിന്ന് പഞ്ചസാര കയറ്റുമതിയെന്നാണ് കരുതുന്നത്.
നികുതി കുറഞ്ഞ സാധന സാമഗ്രികളുടെ മറവിൽ കോടികളുടെ കണ്ടെയ്നർ കള്ളകടത്താണ് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്നത്.