കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ശശി തരൂര്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിണാമത്തില്‍ നാഴികക്കല്ലായി മാറ്റുന്നതിന് സംഭാവന നല്കിയ എല്ലാവര്ക്കും വലിയ നന്ദിയെന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്ര സംഭവമാണെന്നും തരൂര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ പത്ത് മണിയോടെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷമാകും ഫലമറിയുക. തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തല്‍. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാന്‍ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടുംബത്തിന്റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്കി.
ഉത്തര്‍പ്രദേശിലെ വോട്ടുകളെ സംബന്ധിച്ച ശശി തരൂരിന്റെ പരാതി അംഗീകരിച്ച് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. യുപിയിലെ വോട്ടുകള്‍ അവസാനമേ എണ്ണു. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളില്‍ നിന്നെത്തിച്ച ബാലറ്റുകള്‍ കൂട്ടക്കലത്തി ആദ്യം എണ്ണം. ഫലം യുപിയിലെ വോട്ടിനെ ബാധിക്കാത്ത വിധം എത്തിയ ശേഷമേ ആ ബാലറ്റുകള്‍ എണ്ണു. അതായത് ഖാ?ര്‍?ഗെയ്ക്ക് കിട്ടുന്ന വോട്ടുകള്‍ 4500 കഴിഞ്ഞാല്‍ മാത്രമേ യുപിയിലെ വോട്ടുകള്‍ എണ്ണു. 1200ഓളം വോട്ടാണ് യുപിയില്‍ നിന്നുള്ളത്
യുപിയിലെ വോട്ടുകള്‍ സംബന്ധിച്ച് തരൂര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയിരുന്നു. വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലക്നൗവില്‍ വോട്ട് ചെയ്തുവെന്നാണ് തരൂരിന്റെ ഒരു പരാതി . ഒപ്പം ബാലറ്റ് പെട്ടി സീല്‍ ചെയ്ത രീതി ശരിയല്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നല്കിയ രണ്ടാമത്തെ പരാതിയാണ് തെരഞ്ഞെടുപ്പ് സമിതി പരി?ഗണിച്ചത്. ബാലറ്റ് പേപ്പറില്‍ ടിക്ക് മാര്‍ക്ക് ഇടാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ആദ്യ ആവശ്യം.