ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ തീരുമാനവുമായി കോണ്‍ഗ്രസ്. 40 ശതമാനം സീറ്റുകളില്‍ പാര്‍ട്ടിക്കായി വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
”സ്ത്രീകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും, അവര്‍ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ തീരുമാനം ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ക്കുള്ളതാണ്… ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ളതാണ്” പ്രിയങ്ക പത്രസമ്മേളനത്തില്‍ പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രിയങ്ക നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന് കാറിടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വാരണാസിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത പ്രിയങ്ക ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്നങ്ങള്‍ക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാന്‍ പാടില്ല. ജയിലില്‍ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാന്‍ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവര്‍ ലഖ്നൗവില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക അന്ന് ഉന്നയിച്ചത്.
2022 ലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി പ്രിയങ്കാ ഗാന്ധി ലഖ്നൗവിലുണ്ട്. കുറച്ചു മാസമായി സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ പ്രിയങ്ക സജീവമായി ഇടപെടുന്നുണ്ട്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന് കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധത്തിന് അറസ്റ്റിലുമായിരുന്നു. 2017 ല്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് ഏഴ് സീറ്റു മാത്രമാണ് നേടിയിരുന്നത്.