കൊച്ചി: ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ രാഹുല്‍ പി. ഗോപാലന്. എല്ലാ കാര്യങ്ങളും ഒത്തുതീര്‍പ്പായെന്നും രാഹുല്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഭാര്യയുടെ സത്യവാങ്മൂലം അനുവദിച്ച് തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണകളാണെന്നും ഇതെല്ലാം മാറിയെന്നും ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ സത്യവാങ്മൂലവും ഹൈക്കോടതിയില്‍ ഹാജരാക്കി.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി തന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ രംഗത്തു വന്നിരുന്നു. തന്നെ രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി യൂട്യൂബ് വിഡിയോയിലൂടെ യുവതി വെളിപ്പെടുത്തിയിരുന്നു.