തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഒഴുക്കിയ ഹവാല പണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്കി. ഒല്ലൂരില്‍ കവര്‍ച്ച ചെയ്യപ്പെട്ട ഹവാല പണം സിപിഎമ്മിന്റേതാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
തൃശ്ശൂര്‍ ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി എത്തിച്ച പണമാണ് കവര്‍ന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍എസ് രാജീവാണ് പരാതി നല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം കോടികളാണ് കേരളത്തില്‍ ഒഴുക്കിയതെന്നും അദ്ദേഹം പറഞ്ഞു.