ഹരിയാന: ഉറങ്ങിക്കിടന്ന 14 തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ കെഎംപി എക്സ്പ്രസ് വേയിലായാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വാഹനവും മറിഞ്ഞു.
അസൗദ ടോള്‍ ഗേറ്റിന് സമീപമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികളാണ് മരിച്ചത്. വൈകിട്ട് ജോലി കഴിഞ്ഞ് റോഡരികില്‍ ഉറങ്ങുകയായിരുന്ന ഇവരുടെ മേല്‍ പുലര്‍ച്ചെ ട്രക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പരിക്കേറ്റവരെ റോഹ്തക് പിജിഐയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളെ ബഹാദുര്‍ഗഡ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചതായി ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.