രാജ്യസഭാ സീറ്റ് വിഷയത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് മറുപടിയുമായി ജെബി മേത്തര്‍ എംപി. തൊനൊരു എളിയ പ്രവര്‍ത്തക മാത്രമാണ് എന്നും, പാര്‍ട്ടിയേല്‍പ്പിച്ച ജോലി ചെയ്യുമെന്നുമാണ് ജെബി മേത്തറിന്റെ മറുപടി. എന്നാല്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നടന്ന കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ജെബി മേത്തര്‍ വ്യക്തമാക്കുന്നു.
ജെബി മേത്തര്‍ക്ക് സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനം എന്നായിരുന്നു ഷാനിമോള്‍ ഉസ്മാന് രാഷ്ട്രീയ കാര്യ സമിതിയില്‍ ഉയര്‍ത്തിയ പരിഹാസം. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് അഭിനന്ദനങ്ങള്‍ എന്നും ഷാനിമോള്‍ പ്രതികരിച്ചിരുന്നു. രാജ്യസഭാ സീറ്റിന് പേരുകള്‍ നല്‍കിയത് തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പരാമര്‍ശം. സീറ്റ് നല്‍കിയത് സാധാരണക്കാരിയായ പ്രവര്ത്തകയ്ക്കാണെന്നും അവര്‍ പരിഹാസ രൂപേണ ചൂണ്ടിക്കാട്ടുകയും ചെയ്തതിരുന്നു.
രാജ്യസഭാ സീറ്റിലേയ്ക്ക് വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ നടന്ന അവസാനവട്ട ചര്‍ച്ചകളില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. എകെ ആന്റണിയുടെ ഒഴിവിലേക്കായിരുന്നു ജെബി മേത്തര്‍ രാജ്യസഭയില്‍ എത്തിയത്.
നാല്പത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും ഒരു മുസ്ലിം വനിത കോണ്‍ഗ്രസ് പ്രതിനിധിയായ രാജ്യസഭയില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃ നിരയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജെബി മേത്തര്‍ ആലുവ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായിരിക്കുമ്പോഴാണ് രാജ്യസഭയിലേക്ക് പരിഗണിച്ചത്.
ഷാനിമോള്‍ ഉസ്മാനു പുറമേ എം ലിജു, ജെയ്സന് ജോസഫ്, എംഎം ഹസന്, ബിന്ദു കൃഷ്ണ എന്നിവരുടെ പേരും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പരിഗണച്ചിരുന്നു.