ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചെന്ന് സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎല്‍എ കമാന്‍ഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചതായി ചൈന സമ്മതിക്കുന്നത്.
ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ജൂണിലായിരുന്നു ഗല്‍വാന്‍ താഴ്വരയില് ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു