കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം കണ്ടെത്താന്‍ സാന്‍ഫ്രാന്‍സിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിറ്റഴിക്കുകയാണ് ട്വിറ്റര്‍. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ 600 ഓളം വസ്തുക്കളാണ് കമ്പനി ലേലത്തില്‍ വിറ്റത്.
ഇലോണ്‍ മസ്ക് ട്വിറ്ററിന്റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തതു മുതല്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ടായിരുന്നു തുടക്കം. അതിനിടെ സാന്‍ഫ്രാന്‍സിസ്കോ ഓഫീസില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ലേലത്തില്‍ വിറ്റു. ട്വിറ്റര്‍ പക്ഷിയുടെ പ്രതിമ മുതല്‍ പിസ്സ ഓവന് വരെ 600 വസ്തുക്കളാണ് വിറ്റത്.
കഴിഞ്ഞദിവസം ട്വിറ്റര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ഒരു ശില്പമാണ്. ഒരു ലക്ഷം ഡോളറിനാണ് (81,25,00 രൂപ ) ഇത് ചൊവ്വാഴ്ച വിറ്റഴിക്കപ്പെട്ടത്. നാല് അടിയോളം ഉയരമുള്ള ശില്പമാണിത്. ആരാണ് ഇത് വാങ്ങിയത് എന്ന് വ്യക്തമല്ല.
ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്പ്ലേയാണ്. 40000 ഡോളറാണ് (3,21,8240) ഇതിന് ലഭിച്ചത്.
ബിയര്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന മൂന്ന് കെഗറേറ്ററുകള്‍, ഫുഡ് ഡിഹൈഡ്രേറ്റര്‍, പീസ അവന് എന്നിവ 10000 ഡോളറിലധികം (815233 രൂപ) തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്.
@ ആകൃതിയില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ഒരു പ്ലാന്റര്‍ വിറ്റത് 15000 ഡോളറിനാണ് (12,21,990). മരത്തിന്റെ കോണ്‍ഫറന്‍സ് റൂം മേശ വിറ്റത് 10500 ഡോളറിനാണ് (8,55,393 രൂപ).
ആയിരക്കണക്കിന് മാസ്കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റു. എല്ലാ ഉപകരണങ്ങള്‍ക്കും 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്.
ഈ വില്‍പ്പന ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതി ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് സംഘാടകരായ ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്ണേഴ്സ് അറിയിച്ചു- ‘ഞങ്ങള്‍ കുറച്ച് കസേരകളും മേശകളും കമ്പ്യൂട്ടറുകളും വില്‍ക്കുന്നു. രണ്ട് കമ്പ്യൂട്ടറുകളും കസേരകളും വില്‍ക്കുന്നതിലൂടെ ട്വിറ്ററിന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളാണ്’.
ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ മസ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്. ലോകത്തെ ധനികരുടെ പട്ടികയിലെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം 165 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് മസ്കിനുണ്ടായത്. നഷ്ടക്കണക്കില്‍ ലോക റെക്കോര്‍ഡാണിത്. ട്വിറ്റര്‍ മേധാവിയായി ആയി മസ്ക് തുടരണോ എന്ന വോട്ടെടുപ്പിലും തിരിച്ചടിയുണ്ടായി.