ബാലരാമപുരം കൈത്തറിയെ ലോകപ്രശസ്തിയിലേക്ക് എത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത പ്രശസ്ത ഫാഷന്ഡിസൈനറും മൂവി മേക്കറുമായ സജ്ഞന ജോണ്‍ ബാലരാമപുരത്ത് എത്തി കൈത്തറി മേഖലയിലേക്കുള്ള ഡോക്യുമെന്ററി ചിത്രീകരണം ആരംഭിച്ചു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് എത്താനുള്ള സാഹചര്യവും, അതിന് കേരള രാജ വംശവുമായുള്ള ബന്ധവും, നേരത്തെയുണ്ടായിരുന്ന പ്രൗഡിയും, ഇപ്പോള്‍ ആ ആഡ്യത്വം തിരികെ എത്തിക്കാനുള്ള രൂപരേഖയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് തന്റെ ഡോക്യുമെന്ററി ചിത്രീകരണമെന്ന് ഡോ. സജ്ഞന ജോണ്‍ പറഞ്ഞു.
കൈത്തറി രംഗം വളരെയേറെ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ഇത്തരത്തില്‍ മികച്ച രീതിയില്‍ ഉല്‍പ്പന്നം ഉണ്ടാക്കുന്ന നെയ്തുകാര്‍ ഇനിയും ചൂഷണത്തിന് ഇടയാകരുത്. അവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ച് ഈ സംരംഭം ഇനിയും മികച്ച രീതിയില്‍ തുടരണം എങ്കിലേ. നമ്മുടെ പരമ്പരാഗ ശൈലി ഇനിയും നിലനില്‍ക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
നിലവില്‍ ഉള്ള നെയ്ത്ത് ശൈലി മാറ്റി, ലോക പ്രശസ്ത രീതിയിലേക്ക് എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ നെയ്ത്തിലൂടെ നിര്‍മ്മിക്കാം, അതിന് എങ്ങനെ ലോക വിപണി ഉണ്ടാക്കാം എന്നതു ഉള്‍പ്പെടെ ഇവര്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും സജ്ഞന അറിയിച്ചു. ഇതിനായി കേന്ദ്ര സഹമന്ത്രി വി മുരളീധരന് നല്കുന്ന പിന്തുണയ്ക്കും അവര്‍ നന്ദി പറഞ്ഞു,
ഓസ്കാറിലേക്ക് പ്രത്യേകമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് അവതരിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ലോകത്ത് വിവിധ സ്ഥലങ്ങളില്‍ ഉള്ളവര്‍ ഓസ്കാര്‍ വേദിയില്‍ എത്തുമ്പോള്‍ , അവരുടെ രാജ്യങ്ങളിലും ഇതിന് വിപണന സാധ്യത ഉണ്ടാകും.
50 മുതല്‍ 70 വര്‍ഷങ്ങളായി തലമുറകളായി ഈ കല ചെയ്യുന്നവര്‍ക്ക് വേണ്ട പരിഗണന ഉണ്ടാകണം. നിലവിലുള്ള ബാലരാമപുരം മുണ്ട്, സാരി എന്നിവ വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ ഉപയോഗിക്കുന്നതല്ല. അവരുടെ വസ്ത്ര രീതിക്ക് അനുശ്രിതമായുള്ള മാറ്റങ്ങള്‍ ഇവിടെയുള്ളവരെ പഠിപ്പിച്ച് ലോക വിപണി നേടുകയാണ് ലക്ഷ്യമെന്നും സജ്ഞന പറഞ്ഞു.
കോവിഡ് കാലത്ത് ഉപജീവനം മുട്ടിയ ബാലരാമപുരം കൈത്തറി മേഖലയിലുള്ളവരുടെ പുനരുദ്ധാരണത്തിന് സിസ്സയുമായി ചേര്‍ന്ന് നിരവധി പരിപാടികള്‍ നടത്തിവരുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. പുതിയ തലമുറ നെയ്ത്തിലേക്ക് വരുന്നതില്‍ വിമുഖത കാട്ടുകയാണ്. അത് മാറ്റിയെടുക്കുയാണ് ലക്ഷ്യം. തിരുവനന്തപുരം വികസനത്തിന്റെ പാതയിലാണ്. ആ സാധ്യതകള്‍ എല്ലാം ബാലരാമപുരം കൈത്തറിയുടെ വികസനത്തിന് കൂടെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം.
നബാര്‍ഡിന്റെ സഹായത്തോടെ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ഹാന്റക്സിന്റെ മുന്‍ ജിഎം കെ മുരളി കുമാര്‍, സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ സി. തുടങ്ങിയവര്‍ പങ്കെടുത്തു. സിസ്സയുടെ നേതൃത്വത്തിലുള്ള ബാലരാമപുരം കൈത്തറി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡോ. സജ്ഞന ജോണ്‍ വോളണ്ടറിയായാണ് ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.