കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് കൊണ്ടോട്ടിയില്‍ നിന്നും ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ റിയാസ് എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.
കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന റിയാസിനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തിയശേഷം തട്ടികൊണ്ടു പോകുകയായിരുന്നു. അബുദാബിയില്‍ നിന്നാണ് റിയാസ് കരിപ്പൂരിലേക്ക് വന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. റിയാസിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.