ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വളെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അഭിപ്രായപ്പെട്ടു. ഏത് തരത്തിലുമുള്ള സൈബർ ആക്രമങ്ങൾക്കും നമ്മൽ ഇരയാകാം. അതിനാൽ ഉത്തരവാദിത്വപരമായ രീതിയിൽ തന്നെ ഇന്റർനെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊക്കൂൺ വെർച്വൽ കോഫറൻസിന്റെ ഭാഗമായി കോവിഡാനന്തര കാലഘട്ടത്തിലെ സൈബർ സുരക്ഷയെക്കുറിച്ച് പ്രഭാക്ഷ നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ ഇന്റർനെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങൾ അവരവർ അറിയാതെ തന്നെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിശബ്ദരായിട്ടാണ് സൈബർ ആക്രമണങ്ങൾ നടത്തുന്നത്. സത്യസന്തമായ രീതിയിലുളള വിവരങ്ങളുമായി നമ്മെ അഭീമുഖീകരിക്കുകയും സ്വകാര്യ വിവരങ്ങൾ ഹാക്കേഴ്സ് ചോർത്തിയെടുക്കുകയും ചെയ്യു വരുന്നു. അതിന് എതിരെ എപ്പോഴും ജാഗരൂഗരായി ഇരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൈബർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഓരോരുത്തരും മുൻ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വിവിധ ഭാഗങ്ങളിലുളള ആളുകൾ കൊക്കൂണിൽ പങ്കെടുക്കുന്നത് സന്തോഷം നൽകുന്നുവെന്നും സൈബർ സുരക്ഷിതത്വത്തിന് വേണ്ടി കേരളാ പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിന്ദനാർഹമാമെന്നും അജിത് ഡോവർ കൂട്ടിച്ചേർത്തു.