കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അനധികൃത നിയമനങ്ങള്‍ എല്ലാം റദ്ദാക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. കഴിഞ്ഞ 6 വര്‍ഷം സര്‍വ്വകലാശാലകളില്‍ നടന്ന നിയമനങ്ങള്‍ പരിശോധിക്കുന്നു. സിപിഎം ബന്ധു നിയമനങ്ങളാണ് നടക്കുന്നത്.
ഇഷ്ടക്കാരെ വൈസ് ചാന്‍സിലര്‍മാരായി നിയമിച്ചു ബന്ധു നിയമനം നടത്താനാണ് നിയമ ഭേദഗതി കൊണ്ടു വരുന്നത്. കണ്ണൂര്‍ വി.സി. പുനര്‍ നിയമനം നടത്തുന്നതിന് മുമ്പാണ് ഈ നിയമനം നടന്നിരിക്കുന്നത്. തീര്‍ത്തും അനധികൃത നിയമനമാണിത്. അര്‍ഹതയുള്ള ആളുടെ അവസരമാണ് സര്‍ക്കാര്‍ നിഷേധിച്ചത്.
അധ്യാപക നിയമനങ്ങള്‍ PSC ക്ക് വിടണം. ഗവര്‍ണര്‍ തെറ്റ് ചെയ്താല്‍ ചോദ്യം ചെയ്യും. പക്ഷെ ഇവിടെ BJP കേന്ദ്രം എന്നൊക്കെ പറഞ്ഞ് വഴി തിരിക്കണ്ട. ഗവര്‍ണര്‍ ചെയ്തത് നിയമപരമായ കാര്യം. വിഷയാധിഷ്ഠിതമാണ് കാര്യങ്ങളെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.