പിഎസ് സി നിയമന വിവാദങ്ങള്‍ വന്‍ വിവാദങ്ങളായിരിക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. പ്രത്യേകിച്ച് മാധ്യമങ്ങള്‍ ഇത് രലിയ വാര്‍ത്തയാക്കുകയും പിന് വാതില്‍ നിയമനങ്ങള്‍ തുറന്ന് കാട്ടുകയും ചെയ്തു. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതിരുന്ന നിരവധി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വരികയും ചെയ്തു. തുടര്‍ന്ന് ഈ വിഷയത്തില്‍ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ചയ്ക്കെതിരെ വിമര്‍ശനവുമായാണ് മന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിട്ടുള്ളത്. ഇത്തരമൊരു വിഷയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍, അതിനാധാരമായ സ്വന്തം ചാനലിന്റെ വാര്‍ത്തയെങ്കിലും മനസിലാക്കിയിട്ടാണ് അവതാരകര്‍ ഫ്ലോറിലിറങ്ങുന്നത് എന്ന് ഉറപ്പുവരുത്തുന്നതു നന്നായിരിക്കും. വാര്‍ത്തയെന്ന പേരില്‍ എന്തും അവതരിപ്പിക്കാമെന്നത് നമ്മുടെ വാര്‍ത്താ ചാനലുകളുടെ ദുര്യോഗമാണ്. തുടങ്ങി രൂക്ഷമായ വിമര്‍ശനങ്ങളാണ് തോമസ് ഐസക് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പി.എസ്.സി നിയമന വിവാദം – 4
സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍ സെല്ലില്‍ നടന്ന ഒരു താല്‍ക്കാലി 1ക നിയമനവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ച കാണാനിടയായി. വ്യക്തിപരമായ നിരീക്ഷണങ്ങളിലേയ്ക്കൊന്നും ഞാന്‍ കടക്കുന്നില്ല. പക്ഷേ, ഇത്തരമൊരു വിഷയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍, അതിനാധാരമായ സ്വന്തം ചാനലിന്റെ വാര്‍ത്തയെങ്കിലും മനസിലാക്കിയിട്ടാണ് അവതാരകര്‍ ഫ്ലോറിലിറങ്ങുന്നത് എന്ന് ഉറപ്പുവരുത്തുന്നതു നന്നായിരിക്കും.
പി.എസ്.സി വഴി നിയമനം നടക്കേണ്ട ക്ലര്‍ക്ക് തസ്തികയിലും ശിവശങ്കര്‍ സ്ഥാനമൊഴിഞ്ഞതിന് തൊട്ടു മുമ്പ് അനധികൃതമായി നിയമനം നടത്തിയതിന്റെ രേഖകള്‍ ഇന്ന് പുറത്തുവന്നിട്ടുണ്ട് എന്നാണ് അവതാരകയുടെ ആദ്യവാചകം.
ഒന്നാമത്തെ ചോദ്യം ഇത് പി.എസ്.സി വഴി നടക്കേണ്ട നിയമനമാണോ എന്നതാണ്. സെക്രട്ടേറിയറ്റില്‍ എല്‍ഡി ക്ലര്‍ക്ക് എന്ന പേരില്‍ തസ്തിക ഇല്ല എന്നുപോലും അവതാരകയ്ക്ക് അറിയില്ല. അതവിടെ നില്ക്കട്ടെ. പി.എസ്.സി വഴി നിയമനം നടക്കേണ്ട തസ്തികയാണ് എന്നതിന് എന്താണ് തെളിവ്? വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ക്കു പോലും അങ്ങനെയൊരു നിലപാടില്ല. അക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീമും ചൂണ്ടിക്കാട്ടി. റഹീമിനെ തിരുത്താന്‍ റിപ്പോര്‍ട്ടറെ തല്‍സമയം ലൈവിലെത്തിച്ചെങ്കിലും ഉദ്ദേശിച്ച ഫലമല്ല കിട്ടിയത്. ലൈവായി തുറന്നു കാട്ടപ്പെട്ടത് അവതാരകയുടെ അസംബന്ധമാണ്.
ഇനി ആ വാര്‍ത്തയിലേയ്ക്കു പോകാം. ശിവശങ്കറിന്റെ പേരു പരമാര്ശിക്കുന്നതുകൊണ്ടാണല്ലോ വാര്‍ത്തയ്ക്കു പ്രസക്തി വരുന്നത്? യഥാര്‍ത്ഥത്തില്‍ ഒരു ക്രോസ് ചെക്കും ചെയ്യാതെ വാര്‍ത്തയെന്ന പേരില്‍ എന്തും അവതരിപ്പിക്കാമെന്നത് നമ്മുടെ വാര്‍ത്താ ചാനലുകളുടെ ദുര്യോഗമാണ്. വാര്‍ത്തയില്‍ കാണിക്കുന്ന സര്‍ക്കുലറില്‍ 2011 വര്‍ഷത്തെ രണ്ട് ഉത്തരവുകള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതെന്താണ് എന്നെങ്കിലും അന്വേഷിച്ചിരുന്നെങ്കില്‍ ഈ അബദ്ധം വരുമായിരുന്നില്ല.
മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലില്‍ ആറ് എല്‍ഡി ക്ലര്‍ക്കുമാരുടെയും 3 ഓഫീസ് അറ്റന്‍ഡന്റുമാരുടെയും തസ്തിക കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സൃഷ്ടിച്ചത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. കൃത്യമായി പറഞ്ഞാല്‍ 25-6-2011ലെ ആര്‍ടി 4972/2011 നമ്പര്‍ പൊതുഭരണ വകുപ്പ് ഉത്തരവ്. ഇതു തന്നെയാണ് വാര്‍ത്തയില്‍ കാണിക്കുന്ന ഉത്തരവിലെ സൂചന നമ്പര്‍ ഒന്നില്‍ പരമാര്ശിച്ചിരിക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ കൈയില്‍ കിട്ടുമ്പോള്‍, അതിലെ സൂചന നല്‍കിയിരിക്കുന്ന ഉത്തരവുകളുടെ പകര്‍പ്പു കൂടി ബന്ധപ്പെട്ട വാര്‍ത്താ ഉറവിടത്തില്‍ നിന്ന് സംഘടിപ്പിച്ച് വായിച്ചു മനസിലാക്കുന്നത് നന്നായിരിക്കും.
തുടര്‍ന്ന് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ത്തന്നെ രണ്ടു എല്‍ഡി ക്ലര്‍ക്കുമാരുടെയും ഒരു പ്യൂണിന്റെയും തസ്തിക കൂടി അതേ സര്‍ക്കാര്‍ 6477/2011 നമ്പര്‍ ഉത്തരവു പ്രകാരം സൃഷ്ടിച്ചു. ഇപ്രകാരം യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച എല്‍ഡി ക്ലര്‍ക്കുമാരുടെ 8 വേക്കന്‍സിയില്‍ 2 പേരെ മാത്രമാണ് ഈ സര്‍ക്കാര്‍ നിയമിച്ചത്. നാല് ഓഫീസ് അറ്റന്‍ഡന്റുമാരില്‍ മൂന്നു പേരെയും. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിലെ ജോലിത്തിരക്ക് ഈ നിയമനങ്ങളെ സാധൂകരിക്കുന്നുണ്ട്.
ഇവരെ നിയമിക്കുന്നത് പൊതുഭരണ വകുപ്പാണ്. 2011ലെ ഉത്തരവുകളും പൊതുഭരണ വകുപ്പ് തന്നെയാണ് പുറപ്പെടുവിച്ചത്. അതായത്, ഈ നിയമനത്തിലോ തസ്തിക സൃഷ്ടിക്കുന്നതിലോ ഐടി സെക്രട്ടറിയ്ക്ക് ഒരു പങ്കുമില്ലെന്ന് വ്യക്തം.
എന്നിട്ടും ഒരു ചാനലില്‍ തീര്‍ത്തും വസ്തുതാവിരുദ്ധമായ ഒരു അസംബന്ധ ചര്‍ച്ച ഇതേക്കുറിച്ചു നടന്നു. തികഞ്ഞ മനസാന്നിധ്യത്തോടെ അവതാരകയുടെ വിവരക്കേടുകളെ സൗമ്യമായി കൈകാര്യം ചെയ്ത റഹീം തീര്‍ച്ചയായും അഭിനന്ദനവും അര്‍ഹിക്കുന്നുണ്ട്.
എനിക്ക് ചാനല്‍ മേധാവികളോട് ഒരഭ്യര്‍ത്ഥനയേ ഉള്ളൂ. നിങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിലാണ് എന്നത് മനസ്സിലാക്കാന്‍ പ്രയാസമില്ല. പക്ഷേ, സര്‍ക്കാര്‍ വിരുദ്ധ പ്രചരണം നടത്താനാണെങ്കില്പ്പോലും അതിനൊരു ഗൃഹപാഠം വേണ്ടതല്ലേ?
പ്രിയപ്പെട്ട ഉദ്യോഗാര്‍ത്ഥികളോട്, കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങള്‍ സംബന്ധിച്ച പ്രചാരണത്തിന്റെ ഒരു സാമ്പിളാണ് ഇത്. ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും ഒരുകാലത്തും നിയമനം ലഭിക്കില്ല. ഒഴിവുകള്‍ക്കനുസരിച്ചേ നിയമനം ഉണ്ടാകൂ. ഒഴിവുകള്‍ക്കുവേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യത്തിലാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയിലധികം തസ്തികകള്‍ ഓരോ മേഖലയിലും സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുള്ള എന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകളില്‍ നിന്നും ഇതു വ്യക്തമാകും.
പി.എസ്.സി നിയമന വിവാദം – 4സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടർ സെല്ലിൽ നടന്ന ഒരു താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ…
Posted by Dr.T.M Thomas Isaac on Monday, August 17, 2020