ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസിനെതിരെ റായ്പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഛത്തീസ്ഗഢിലെ മാധ്യമപ്രവര്‍ത്തകനായ അവേശ് തിവാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.
വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തിന് പിന്നാലെ വിവാദം ശക്തമായിരിക്കുകയാണ്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഡല്‍ഹി സൈബര്‍ പൊലീസിന് എഫ്ബി ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ് പരാതി നല്‍കിയിരുന്നു. ഛത്തീസ്ഗഡിലെ മാധ്യമ പ്രവര്‍ത്തകനായ അവേശ് തിവാരി അടക്കം അഞ്ച് പേരെ ഉള്‍പ്പെടുത്തി പൊലീസ് എഫ്ഐആര്‍ ഇട്ടു.
ഇതിന് പിന്നാലെയാണ് അവേശിന്റെ പരാതി പ്രകാരം അങ്കി ദാസിനെതിരെ റായ്പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത സാഹചര്യം സൃഷ്ടിച്ചു, ഭീഷണിപ്പെടുത്തി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.
ഇതേ ആരോപണങ്ങളുമായി നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ അങ്കി ദാസ് അടക്കമുള്ള എഫ്ബി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കാനാണ് എംഎല്‍എ രാഘവ് ഛദ്ദ അധ്യക്ഷനായ ഡല്‍ഹി നിയമസഭാ സമാധാന സമിതിയുടെ തീരുമാനം. അതേസമയം ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ സമ്മേളനങ്ങളുടെ വേദിക്ക് പുറകില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം സിംബലുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്, ഇതിന് അനുമതി നല്‍കിയത് ആരാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിക്കുന്നു. ഫേസ്ബുക്ക് ചില മാധ്യമങ്ങള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി അറിവുണ്ട് എന്നും എന്തിനായിരുന്നു ഇത് എന്ന് വ്യക്തമാക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.