അമേരിക്കയിലെ ഇന്‍ഡിയാനയിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടു. ‘ഗ്രീന്‍വുഡ് പാര്‍ക്ക് മാളില്‍ ഇന്ന് വൈകുന്നേരം വലിയ വെടിവയ്പ്പ് നടന്നു’- ഇന്‍ഡിയാന ഗ്രീന്‍വുഡ് മേയര്‍ മാര്‍ക്ക് മിയര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ആയുധ ധാരിയായ വ്യക്തിയാണ് വെടിവയ്പ്പ് നടത്തിയതെന്നും മിയര്‍ കുറിച്ചു. അക്രമിയെ കുറിച്ച് വിവരം നല്കാന് ദൃക്സാക്ഷികളോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഗ്രീന്‍വുഡ് പൊലീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
അമേരിക്കയില്‍ തുടര്‍ച്ചയായി വെടിവയ്പ്പും കൊലപാതകങ്ങളും നടക്കുന്നുണ്ട്. പ്രതിവര്‍ഷം മാത്രം 40,000 പേരാണ് അമേരിക്കയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടുന്നതെന്ന് ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.