മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതില്‍ ഉറച്ച് നില്ക്കുന്നതായി ശശി തരൂര്‍ എംപി. ചില വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റിവയ്ക്കാന്‍ നേതാക്കള്‍ തയാറാകണം. മറുപടിയായി മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. യുവാക്കളുടെ തൊഴിലവസരങ്ങളാണ് പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയില്‍ ശശി തരൂര്‍ എംപി പ്രശംസിച്ചത്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസമായ കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നു. വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വം ശ്രമിക്കുന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. തിരുവനന്തപുരത്തെ ലുലു മാള്‍ ഉദഘാടനത്തിലാണ് ശശി തരൂര്‍ എം.പിയുടെ പ്രശംസ.
സംസ്ഥാനം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹമനസ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.