രാജ്യത്തെ കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നു. കര്‍ഷക സംഘടനകള്‍ രാജ്യത്തെ കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ദില്ലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം. സമരത്തിന്റെ ഭാഗമായി നവംബര്‍ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. താങ്ങുവില ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം ഉയരുന്നത്.
ദില്ലി മാര്‍ച്ചിന്റെ വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം വീണ്ടും തെരുവിലേക്ക് എത്തുന്നത്. സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയും സമരത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെത് നാണം കെട്ട വാഗ്ദാന ലംഘനമെന്ന് കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
താങ്ങുവില ഉള്‍പ്പെടെയുള്ള ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക. 2023 ന് ഉള്ളില്‍ താങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ കൊണ്ട് നടപ്പാക്കിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. സിസംബര്‍ 1 മുതല്‍ 11 വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എംപി, എംഎല്‍എ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും.