കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎ മന്ത്രി കെ ടി ജലീലിനെയും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന കാണിച്ച് കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫിസില്‍ എത്തിയത് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. എന്‍ഐഎ മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നല്കിയ മൊഴി എന്‍ഐഎ പരിശോധിക്കും. നയതന്ത്ര പാഴ്സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.
Home Crime & Court എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎയും ചോദ്യം ചെയ്യുന്നു; ജലീല്‍ എത്തിയത് പുലര്‍ച്ചെ ആറിന് സ്വകാര്യ കാറില്‍