ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് നവീകരിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഉന്നത സമിതിയില്‍ നിന്ന് ഒഴിവാക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പുതുമുഖങ്ങളും ബോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.
2024ലെ നിര്‍ണായക പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാര്‍ലമെന്ററി ബോര്‍ഡില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഷഹവാനസ് ഹുസൈന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ 15 പേര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടം ലഭിച്ചത്. ഇതില്‍ പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ഉള്‍പ്പെടുന്നു.
പാര്‍ലമെന്ററി ബോര്‍ഡിലെ അംഗങ്ങള്‍: ജെ പി നദ്ദ (ചെയര്മാന്), നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, ബി എസ് യെദ്യൂരപ്പ, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്, ഇഖ്ബാല്‍ സിംഗ് ലാല്‍പുര, സുധ യാദവ്, സത്യനാരായണ ജാതി, ബി എല്‍ സന്തോഷ് (സെക്രട്ടറി).
തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍: ജെപി നദ്ദ, നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, ബിഎസ് യെദ്യൂരപ്പ, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്, ഇഖ്ബാല്‍ സിംഗ് ലാല്‍പുര, സുധ യാദവ്, സത്യനാരായണന് ജാതി, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്നാവിസ്, ഓം മാത്തൂര്‍, ബിഎല്‍ സന്തോഷ്, വാനതി ശ്രീനിവാസ്.