ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്ത 2,416 കോടി വിലമതിപ്പുള്ള 1.44 ലക്ഷം കിലോഗ്രാം വരുന്ന ലഹരി വസ്തുക്കള്‍ കത്തിനശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാനിധ്യത്തിലായിരുന്നു കോടികശളുടെ ലഹരിവസ്തുക്കള്‍ കത്തിച്ചത്.
ജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ട് അടല്‍ അക്ഷയ് ഊര്‍ജ ഭവനില്‍ തിങ്കളാഴ്ച നടന്ന ‘മയക്കുമരുന്ന് കടത്തും രാജ്യസുരക്ഷയും ‘ എന്ന പ്രാദേശിക സമ്മേളനത്തിനിടയിലാണ് സംഭവം. സംസ്ഥാനങ്ങളിലെ ആന്റി നാര്‍ക്കോട്ടിക് ബ്യൂറോയും ആന്റി നാര്‍ക്കോട്ടിക് ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി കണ്ടെത്തിയ ലഹരി വസ്തുക്കളാണ് നശിപ്പിച്ചത്. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ഓണ്‍ലൈനായി സാക്ഷ്യം വഹിക്കുകയായിരുന്നു.
മയക്കുമരുന്നുകള്‍ കൂട്ടമായി നശിപ്പിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അവ നശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, ആന്റി നാര്‍കോട്ടിക് ഉദ്യോഗസ്ഥര്‍ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു.
2006- 2013 വരെയുള്ള കണക്കുകള്‍ പ്രകാരം 1,250 നാര്‍കോട്ടിക് കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 2014-2023 ആയപ്പോഴേക്കും 3,700 കേസുകളായി ഉയര്‍ന്നു. 3.94 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണ് സമീപകാലത്ത് അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇത്തരം പദ്ധതികള്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നും ലഹരിവസ്തുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടി ജനങ്ങളില്‍ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് മുക്ത ഇന്ത്യക്കായി എല്ലാ സംസ്ഥാനങ്ങളും കൈക്കോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.