രാജ്യത്ത് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളില്‍ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോര്‍ഡ് നേട്ടമെന്ന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വിറ്ററില്‍ കുറിച്ചു. ഇന്ന് മാത്രം രണ്ട് ലക്ഷത്തില്‍ അധികം ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരി 16 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടങ്ങിയത്.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു വാക്സിനേഷന് നല്‍കിയത്. ഇപ്പോള്‍ 12 വയസിന് മുകളില്‍ ഉള്ളവര്‍ക്കും നല്കി തുടങ്ങി. കഴിഞ്ഞ ഒക്ടോബറില്‍ വാക്സിസിനേഷന് നൂറ് കോടി പിന്നിട്ടിരുന്നു.
അതേസമയം രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് എല്ലാ മുതിര്‍ന്നവര്‍ക്കും സൗജന്യ മുന്‍കരുതല്‍ വാക്സിന് ഡോസുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് 75 ദിവസത്തെ പ്രത്യേക വാക്സിനേഷന് ഡ്രൈവ് ജൂലൈ 15 മുതല്‍ ആരംഭിച്ചിട്ടുണ്ട്.