അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവര്‍ണ്ണാവസരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടക്കാതിരുന്നതിനാല്‍ യുവാക്കള്‍ക്ക് സേനയില്‍ ചേരാന്‍ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കാനും, ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധിയി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു.
പ്രതിഷേധം തണുപ്പിക്കാന്‍ പ്രായപരിധി 23 വയസിലേക്കാണ് ഉയര്‍ത്തിയത്. ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
അതേസമയം അഗ്നിപഥ് പദ്ധതിയെ യുവാക്കള്‍ തിരസ്കരിച്ചെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുന്നില്ല. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി. പദ്ധതി പിന്‍വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യുവാക്കളുടെ മേല്‍ പദ്ധതി തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.