സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യം പാഴ്സല്‍ വില്‍പ്പന പുനരാരംഭിക്കും. ബെവ്ക്യൂ ടോക്കണില്ലാതെ ഔട്ട്ലെറ്റുകളില് നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്സലായി വാങ്ങാം. ക്ലബുകളില്‍ മദ്യ വിതരണം ഉണ്ടാവില്ല. ഔട്ട് ലെറ്റുകളുടെ അതേവിലയില്‍ ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യവും ബിയറും വൈനും ലഭിക്കുക. രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലായിരിക്കും മദ്യം പാഴ്സലായി ലഭിക്കുക. സാമൂഹിക അകലം പാലിച്ചാവും മദ്യ വിതരണം.
കൊവിഡ് രണ്ടാ ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 നാണ് സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടച്ചത്. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിച്ചത്.
എന്നാല്‍ ആപ്പ് പ്രവര്‍ത്തന ക്ഷമമാവാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസ് വ്യക്തമാക്കിയിരുന്നു. സെര്‍വര്‍ സ്പേസ് ശരിയാക്കല്‍, പാര്‍സല്‍ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യല്‍, സ്റ്റോക്ക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ പൂര്‍ത്തിയാവണം.
മൊബൈല്‍ കമ്പനികളുമായി ഒടിപി സംബന്ധിച്ച കരാര്‍ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ. ഇതോടെയാണ് നേരിട്ട് വിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.