സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപയ്ക്ക് വില്‍ക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. പച്ചക്കറി വില വര്‍ധനവ് പിടിച്ചു നിര്‍ത്താനായി 8 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് മുതല്‍ സംസ്ഥാനത്ത് സഞ്ചരിക്കുന്ന പച്ചക്കറി വണ്ടികള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. തക്കാളി വില പിടിച്ചു നിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഓരോ ജില്ലകളിലും രണ്ട് വണ്ടികളില്‍ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ വില്‍ക്കും. 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.
നാളെ രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെ ജില്ലകളിലൂടെ രണ്ട് തക്കാളി വണ്ടികളെത്തും. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട് തക്കാളി വണ്ടികളെത്തും.
സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില രണ്ടാഴ്ചയ്ക്കുള്ളില്‍ കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പറഞ്ഞിരുന്നു. തെങ്കാശിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക സംഘങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പച്ചക്കറി വാങ്ങുക. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു. തദ്ദേശീയ പച്ചക്കറികളും വിപണിയില്‍ സുലഭമാക്കാനും സര്‍ക്കാര്‍ ശ്രമമുണ്ട്.