മലപ്പുറം: തെരഞ്ഞെടുപ്പില്‍ മുന്നണിയെന്ന നിലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ വന്നതോടെ മുസ്ലിം ലീഗിന്റെ അടിയന്തിര യോഗം പാണക്കാട് ചേര്‍ന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ് എന്നിവര്‍ പങ്കെടുത്തു. മുന്നണിയുടെ പ്രകടനവും പാര്‍ട്ടിയുടെ പ്രകടനവും നേതാക്കള്‍ വിലയിരുത്തി.
‘പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ പാര്‍ട്ടിയുടെ സ്വാധീന മേഖല ഭദ്രമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്വാധീന മേഖല മുഴുവന്‍ ഭദ്രമാണ്. വിശദമായ റിപ്പോര്‍ട്ടിന് ശേഷം വിലയിരുത്തേണ്ടതാണ്. കോണ്‍ഗ്രസും യുഡിഎഫും വിലയിരുത്തേണ്ട കാര്യങ്ങള്‍ ഫലത്തിലുണ്ട്. മലപ്പുറം ജില്ലയിലും കാസര്‍കോടും വയനാടും മുസ്ലിം ലീഗിന് നല്ല നേട്ടമുണ്ടാക്കാനായി. കോഴിക്കോടും നേട്ടമുണ്ടായി. മറ്റ് ജില്ലകളുടെ വിശദമായ വിലയിരുത്തല്‍ പിന്നീട് നടത്തും.
നിലമ്പൂരില്‍ കുറഞ്ഞ സീറ്റിലാണ് ലീഗ് മത്സരിച്ചത്. എന്ത് സംഭവിച്ചുവെന്ന് നോക്കും. ലീഗിന്റെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോണ്‍ഗ്രസും ഗൗരവതരമായി പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.