സംസ്ഥാനത്ത് ബവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതാണ് മദ്യക്കടകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിന് കാരണമെന്ന് ഹൈക്കോടതി. ചെറിയ പ്രദേശമായ മാഹിയില്‍ പോലും കേരളത്തിലുള്ളതിലധികം മദ്യക്കടകള്‍ ഉള്ളതായി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. തൃശൂരിലെ ബവ്കോ ഔട്ട്ലെറ്റ് സമീപത്തെ കച്ചവടക്കാര്‍ക്ക് ബുദ്ധമുട്ടുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതി നിരീക്ഷണം.
മദ്യക്കടകളിലെ തിരക്ക് കണക്കിലെടുത്ത് ഔട്ട്്ലെറ്റുകളുടെ എണ്ണം കൂട്ടാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയതായി എക്സൈസ് കമ്മിഷണര്‍ കോടതിയെ അറിയിച്ചു