ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം. ഭൂമി ഏറ്റെടുക്കുന്നതിന്നുള്ള നടപടി തുടങ്ങി. കവരത്തിയില്‍ ഇന്നലെയാണ് സ്വകാര്യ ഭൂമി ഏറ്റെടുത്തു കൊടി കുത്തിയത്. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുന്നു എന്നാണ് വിശദീകരണം.
എല്‍ഡിഎആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേയാണ് നടപടി തുടങ്ങിയത്. ഭൂമി ഉടമകളോട് അനുവാദം ചോദിക്കാതെയാണ് കൊടി നാട്ടിയതെന്നാണ് പരാതി. അഡ്മിനിസ്ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.
ഏതാണ്ട് 20 ഓളം കുടുംബങ്ങളുടെ ഭൂമി ആണ് ഏറ്റെടുത്തത്. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റര്‍ എത്തിയപ്പോൾ പ്രദേശവാസികള്‍ കരിദിനം ആചരിച്ചിരുന്നു.