കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനായ ഹനുമന്ത് നായിക്കിന്റെ ഭാര്യ
ഗായത്രി (45)യാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രണ്ടുമാസം മുന്‍പ് ചിറയിന്‍കീഴില്‍ നടന്ന ബൈക്കപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്നേഹ (സോനു24) ശനി രാത്രിയാണ് മരിച്ചത്. ആലുവ യുസി കോളേജ് എംബിഎ വിദ്യാര്‍ഥിനിയായിരുന്നു. വിവരമറിഞ്ഞ് സ്നേഹയുടെ അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.