പത്തനംതിട്ട: സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി പുലിവാലുപിടിച്ച മണവാളനെ പള്ളിമുറ്റത്തുനിന്നും പോലിസ് പൊക്കി. ഒടുവില്‍ വധുവും കുടുംബവും പിന്മാറിയതോടെ വധുവിന് 6 ലക്ഷം നഷ്ടം നല്കി ഒത്തുതീര്‍പ്പ്.
പത്തനംതിട്ട തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന് നിലത്ത് കാലുറക്കാതെ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ തെറി വിളിയായി.വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന് പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.